Tuesday, December 23, 2008

ക്രിസ്മസ്സല്ലേ ഇമ്മക്ക് ആർമ്മാദിക്കല്യേ

നീയ്യില്ലാതെ എനിക്കെന്ത്‌ ആഘോഷം എന്ന് കുപ്പിയെ പുണർന്ന് ഉറക്കെ പറയുന്ന, കുടികഴിഞ്ഞാൽ സകല പാപവും ഏറ്റുപറയുന്ന ഗോപാലേട്ടനും,
"നല്ല പന്ന്യർചികൂട്ടി തുള്ളിയടിക്കാതെ എന്തൂട്‌ണാ ക്രിസ്തുമസ്സ്‌" എന്ന് പറയുന്ന അന്തോണ്യേട്ടൻ, ക്രിസ്മസ്സിനും പുത്തൻപീട്യ പള്ളിപ്പെരുന്നാളിനും അടിയുണ്ടാക്കിയില്ലേൽ താൻ ചത്തുപോയീന്ന് നാട്ടുകാർ കരുതും എന്ന ഒറ്റ തെറ്റിദ്ധാരണയുടെ പേരിൽ മാത്രം കൊല്ലങ്ങളായി അലബുണ്ടാക്കുന്ന മറ്റു സുഹൃത്തുക്കൾക്കും അന്തിക്കാട്ടെ ദീപാബേക്കറിയിലെ ചില്ലുകൂട്ടിലിരിക്കുന്ന "തീറ്റപ്രായം" കഴിഞ്ഞ കേക്കുകൾ,പള്ളിയിലേക്ക്‌ പാതിരാകുർബാനക്ക്‌ പോണ പെൺപിള്ളാരെ നോക്കിനിൽക്കുന്ന ബ്രദേഴ്‌ അവരുടെ നോട്ടങ്ങൾ പ്രതീക്ഷിച്ച്‌ കാലുമ്മെ അമ്മി കെട്യമാതിരി മന്ദം മന്ദം നടന്നുനീങ്ങുന്ന യങ്ങ് സ്തീകൾസ്‌ (സിസ്റ്റേഴ്സ്‌ എന്ന് പറയാൻ ഞാൻ ഇനി ഇറ്റലീ പോയി പെണ്ണുകെട്ടാൻ ഒരുക്കമല്ല)
വയനാട്ടിലെ കാര്യമ്പാടി പള്ളിയിൽ വച്ച്‌ ഒരു ക്രിസ്തുമസ്സിന്റന്ന് "നീ ഒരു സുന്ദരിയായിരിക്കുന്നു ഈ വേഷത്തിൽ, നിന്റെ ചിരി ക്രിസ്തുമസ്സിനു ഇല്യൂമിനേഷൻ ബൾബിട്ടമാതിരിയുണ്ട്‌ എന്ന് പറഞ്ഞപ്പോൾ
"എന്നാൽ ചേട്ടായി എന്നെ കെട്ടിക്കോ, എന്നാലേലും ആ മോത്തൊരു വെളിചം വരോലോ" എന്ന് പറഞ്ഞ ചിരിച്ച ആ സുന്ദരിക്കും, കൊല്ലത്തിലൊരിക്കൽ കെട്യോന്റെ കൂടെ വെള്ളമടിക്കുകയും "ഓ അച്ചായോ ക്രിസ്തുമസ്സിനെങ്കിലും അൽപം കൊള്ളാവുന്ന സാധനം വാങ്ങിക്കൂടെ" എന്നും പറഞ്ഞ്‌ അടിച ബ്ലാക്ക്‌ ലേബൽ മുഴോൻ നേരം വെളുക്കുന്നതിനു മുമ്പെ വാളുവെക്കുകയും ചെയ്യുന്ന ജാൻസി എന്ന സഹപാഠിക്കും ഇന്നേവരെ കുന്ത്രാണ്ടം വായിചവർക്കും ഇനി വായിക്കുന്നവൻ സാഹസം കാട്ടുന്നവർക്കും എന്റെ ക്രിസ്തുമസ്സ്‌ ആശംസകൾ.......

“ആർമ്മാദിക്യ ആർമാദിക്ക്യ ആർമാദിക്യ....ഇമ്മക്കങ്ട് ആർമ്മാദിക്യ...അല്ലാണ്ടെ എന്തൂട്ണാ ഈ വക ഏർപ്പാടോള്. ഓണായാലും,ക്രിസ്മസ്സായാലും പെരുന്നാളായാലും ഉത്സവായാലും ഇമ്മക്ക് ആർമ്മാദിക്ക...എന്നിട്ടോ ആർമാദിച്ച് അനങ്ങാൻ വയ്യാണ്ടായികെടക്കണോർടെ പടം എടുത്ത് നെറ്റിലിടുക....“ സ്ഥിരായി കണ്ടവന്റെ “തലയടിച്ച്“ കള്ളുടിക്കണ ഒരു ഘടിയുടെ വേദവാക്യം ഇതാണ്...അപ്പോൾ ക്രിസ്സ്മസ്സല്ലെ ഇമ്മക്കങ്ങ്ട് ആർമ്മാദിക്കല്യേ?

*ന്യൂയിയർ ആയിട്ട്‌ നല്ല തല്ലുകൊള്ളുവാൻ വേണ്ടിമാത്രം പുത്തൻപീട്യ പള്ളിയിൽ എത്തുന്നവരോട്‌ ഒരു അറിയിപ്പ്‌ അടിക്ക്‌ പണ്ടത്തെ ഉശിരുപോരാ. ചാഴൂർ ഭാഗത്തുനിന്നും തല്ലുകൊള്ളുവാൻ വേണ്ടി വരുന്ന പ്രദീപിന്റെ ശ്രദ്ധക്ക് കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ഉടുമുണ്ട് ചന്തപ്പാടത്തെ തെങ്ങിൻ പറമ്പിലെ മോട്ടോർ പുരയുടെ സൈഡിൽ ഉണ്ട്....

4 Comments:

Blogger paarppidam said...

നല്ല പന്ന്യർചികൂട്ടി തുള്ളിയടിക്കാതെ എന്തൂട്‌ണാ ക്രിസ്തുമസ്സ്‌" എന്ന് പറയുന്ന അന്തോണ്യേട്ടൻ, ക്രിസ്മസ്സിനും പുത്തൻപീട്യ പള്ളിപ്പെരുന്നാളിനും അടിയുണ്ടാക്കിയില്ലേൽ താൻ ചത്തുപോയീന്ന് നാട്ടുകാർ കരുതും എന്ന ഒറ്റ തെറ്റിദ്ധാരണയുടെ പേരിൽ മാത്രം കൊല്ലങ്ങളായി അലബുണ്ടാക്കുന്ന മറ്റു സുഹൃത്തുക്കൾക്കും .......

Tuesday, December 23, 2008  
Blogger ബാജി ഓടംവേലി said...

ക്രിസ്‌തുമസ് ആശംസകള്‍ നേരുന്നു...

ബഹറിനില്‍ നിന്നും
ബാജിയും കുടുംബവും

Thursday, December 25, 2008  
Blogger sandeep salim (Sub Editor(Deepika Daily)) said...

കുന്ത്രാണ്ടംസ്‌ കണ്ടു.... ഒറ്റവാക്കില്‍.... വ്യത്യസ്‌തം...... ഞാനൊരു മാധ്യമപ്രവര്‍ത്തകനാണ്‌........ വായിക്കുമല്ലോ......
മംഗളാശംസകളോടെ
സന്ദീപ്‌ സലിം......

Saturday, December 27, 2008  
Blogger ഗൗരിനാഥന്‍ said...

എന്തുട്ടൊക്കെ പറഞ്ഞാലും മ്മടെ ഭാഷേടെ ഒരു സുഖം ഒന്നു വേറെ തന്നെ ഗഡീ...പാര്‍പ്പിടം I am really really missing ma college days, ma slang...ma thriisur...

Friday, January 23, 2009  

Post a Comment

<< Home