Wednesday, September 02, 2009

അന്തിക്കാട്ടാരന്റെ കള്ളുടി മുട്ടില്ലാട്ടോ.. .

വെറുതെ ഇരുന്ന് ബോറടിക്കുമ്പോൾ ഒരാവശ്യം ഇല്ലെങ്കിലും ഇമ്മള്‌ അന്തിക്കാട്‌ നടക്കൽ പോണപോലെ ഓഫീസീന്നെറങ്ങി നേരെ അമേരിക്കക്കും സുഡാനിൽക്കും പോണമൊതലാളി പന്നിപ്പനിപേടിച്ച്‌ എയർപ്പോർട്ടിന്റെ മണ്ടേക്കുടെ വരെ പോണില്ല.പത്തുപന്ത്രണ്ട്‌ ബെഡ്‌റൂമുള്ള ഒരു വില്ലകാരണം കഴിഞ്ഞ ഒരാഴ്ചയായി യാതൊരു ഒഴിവും ഇല്ല.കൂടെ ഉള്ളോർക്കൊപ്പം നോംബും എടുക്കണോണ്ട്‌ അത്യാവശ്യം അതിന്റെ ക്ഷീണവും ഉണ്ട്‌. വരാൻ വൈകണോണ്ട്‌ പോകാൻ വൈകുന്ന ഉദാരമനസ്കരനായ ക്ലൈന്റിനെ പറ്റി വന്ന അന്നുതന്നെ ശരിക്ക്‌ മനസ്സിലാക്കിയിരുന്നു. അതോണ്ടെ ഓണം ആഘോഷിക്കണേൽ മുങ്ങുകയല്ലാതെ വേറെ വഴിയൊന്നും ഇല്ല.

ഒരുവിധപ്പെട്ട ഉടായ്പൊന്നും മൊതലാളിയുടെ അടുക്കൽ നടക്കില്ല. ഒടുക്കം ഞാൻ ആ അറ്റകൈ തന്നെ പ്രയോഗിച്ചു.സ്കൂളിൽ ഹിന്ദിപരീക്ഷക്ക്‌ പ്രയോഗിക്കണ ആ മാന്ത്രിക വാക്ക്‌... ഏതൊരു മുതലാളിയും തോറ്റുപോകുന്ന ആ വലിയ വാക്ക്‌...അതെ "ഇമ്മടെ വയറുവേദന."

ഓണത്തിന്റെ അന്ന് ലീവെടുത്ത്‌ കുടുമ്പത്തിരിക്കുന്നതിന്റെ കുരിശ്‌ മനസ്സിലായത്‌ ചേന,കായ,സബോള തുടങ്ങിയ വില്ലന്മാർ ഒരു കത്തിയുടേയും കട്ടിംഗ്‌ ബോർഡിന്റേയും അകമ്പടിയോടെ മുന്നിൽ എത്തിയപ്പോളാണ്‌. വി.എസ്സ്‌ വിജയനെ നോക്കണപോലെ ഒരു നോട്ടം ഞാൻ നോക്കി....
"അതേ ഭാര്യയെ ഒന്ന് സഹായിക്കണോണ്ട്‌ ഒരു കുഴപ്പവും ഇല്ല... ഇമ്മക്ക്‌ രണ്ടാൾക്കും കഴിക്കാൻ തന്നെ അല്ലേ...ആ ശശിയേട്ടൻ ചേച്ചിയെ സഹായിക്കറുണ്ടെന്ന് പറഞ്ഞത്‌ കേട്ടില്ലേ?
പേരിൽ കൈതമുള്ളെന്ന് ഒരു ആർഭാടത്തിനു വച്ചിരിക്കുന്നു എങ്കിലും ഇന്നേവരെ എന്നോട്‌ സ്നേഹത്തോടെ പെരുമാറുകമാത്രം ചെയ്തിട്ടുള്ള അങ്ങേരു ഒരു കൈതമുള്ളാന്ന് മനസ്സിലായത്‌ അപ്പോളാണ്‌..
നല്ലൊരു ഓണായിട്ട്‌ ഞാനെന്തിനാ പട്ടിണി കിടക്കുന്നേന്ന് വിചാരിച്ച്‌ മാത്രം മോന്തേമ്മെ നിറയെ പുട്ടിയിട്ടു, ലിഫ്റ്റിക്കിട്ടനുണകൾ നിരത്തി താരകൊന്തികൾ പല്ലിളിക്കുന്നതും നോക്കിചേനയെയും സംഘത്തേയും വെട്ടിനുറുക്കി ഒരു പരുവമാക്കി പാത്രത്തിൽ ഇട്ടു അടുക്കളിയിലേക്ക്‌ സെന്റ്ചെയ്തു.

പുള്ളിക്കാരി സാമ്പാറിന്റെ കഷ്ണങ്ങൾ കുക്കറിലേക്കു അപ്‌ലോഡു ചെയ്യുന്നതിലേക്കു ശ്രദ്ധതിരിഞ്ഞതും ഞാൻ സ്കൂട്ടായി. ഫോണെടുത്ത്‌ ഗുണ്ടകളുടെ സ്വന്തം നാട്ടിലേക്ക്‌ വിളിതുടങ്ങി.
"ഹലോ...ങാ ഇതു ഞാനാ മോഹനേട്ടോ....ഓണക്കൊക്കെ എവിടെ വരായയി.."
"ഹലോ ....ഹലോ... ഓണമൊക്കെ ഇങ്ങനെ പോണൂ..അവിടെ എന്താ വിശേഷം.....ഓണായിട്ട്‌ മൊടക്കുണ്ടോ
"ഹേയ്‌ മുടക്കെടുത്തു ..അവിടെ എന്താണ്‌ വിശേഷം..."
"ഇവിടെ രാമചന്ദ്രനും,രാമുട്യേട്ടനും ഒക്കെ പോയതോടെ എന്തോന്ന് ഓണം...എന്നാലും പിള്ളേരൊക്കെ ഉഷാറാണ്‌....കാലത്ത്തന്നെ ഓരോർത്തരു പാമ്പുകളിതുടങ്ങി..... വൈനേരാവുമ്പോൾക്കും പുലിക്കളിയാകും...അതേ നിന്റെ ചങ്ങാതി ജെ.പി വന്നിട്ടുണ്ടെന്ന് കേട്ടു...അവനോട്‌ പോണേലു മുമ്പ്‌ എന്നെ ഒന്ന് കാണാൻ പറ....." "അതെന്തിനാ മോഹനേട്ടോ..."
"ടാ കോളീന്ന് കുറച്ച്‌ മീൻ പിടിച്ച്‌ വർത്ത്‌ കൊടത്താക്കാടാ...അല്ലാണ്ടെന്തിനാ...."
"അവിടെ ആരാ ബഹളം വെക്കുന്നേ?" "അത്മ്മടെ ഗോപാലനാ....ഞാൻ കൊടുക്കാം"
"ടാ നിനക്കും പെണ്ണിനും സുഖല്ലേ? പണിയൊക്കെ എങ്ങിനെ ഉണ്ട്‌....?" "കൊഴപ്പം ഇല്ലാണ്ടെ പോണു ഗോപാലേട്ടോ...."
"അതുകേട്ടാൽ മതി...വരുമ്പോ പണ്ടത്തെ ബ്ലോഗ്ഗ്‌ കൊണ്ടരാൻ മറക്കരുത്‌ ടോ..."
"ഹേയ്‌ അതു കൊണ്ടരും ഗോപാലേട്ടോ...."
"നമ്മടെ രാമേന്ദ്രന്റെ ചെക്കൻ ഇല്ലേ അവിടെ....അവനെ നീ കാണാറുണ്ടോ..വെയ്‌ലുകൊണ്ട്‌ ആ ചെക്കൻ കറത്തോ?"
"ഹേയ്‌ അവൻ ഉഷാറാണ്‌..കമ്പനി ഫുഡ്‌ കൊടുക്കണോണ്ട്‌ ആൾ ഇങ്ങപ്പന്റെ മൂരീടെ പോലെ ആകെ ഒന്ന് കൊഴുത്തിട്ടുണ്ട്‌..."
"ഉം നീ എന്തൂട്ട ചവക്കണ്‌.." "ഒരു കഷണം കൊള്ളിക്കെഴങ്ങാ ഗോപാലേട്ടോ..."
"ടാ എന്തൂട്രാ ഇത്‌ ഒരോണായിട്ട്‌ പരിപാടിയൊന്നും ഇല്ലേ?.."
"ഇമ്മളു ചെമ്പൻ അടിക്കില്ലാന്ന് അറിയില്ലേ ഗോപ്പാലേട്ടോ...അല്ല ഗോപാലെട്ടോ ഉത്രാടായിട്ട്‌ ബാറൊക്കെ അടവായിരുന്നൂന്ന് കേട്ടല്ലോ?":
"ഉം നിന്നെ എനിക്കറിഞ്ഞൂടേടാ കള്ളാ പെണ്ണിനെ പേട്യാ അല്ലേ....അതേ അക്കരത്തെ എം.എൽ.എ ടി.എൻ പ്രതാപേട്ടൻ ഉത്സാഹിച്ച്‌ ഉത്രാടത്തിന്റെ അന്ന് ബീവറേജും ബാറും അടപ്പിച്ചാലും അന്തിക്കാട്ടാർക്ക്‌ കള്ളുടി മുടങ്ങില്ലാട്ടോ........ഇമ്മക്ക്‌ ഇമ്മടെ സ്വന്തം ദേശീയപാനീയം..അതെ അന്തിക്കാടിന്റെ സ്വന്തം ചെത്തുകാർ ചെത്തിയിറക്കിയ നാടൻ കള്ള്‌....... അതേ വർത്താനം പറഞ്ഞിരിക്കാൻ നേരമില്ലാ ഗോപി ഒരു കുപ്പിയുമായി വരണുണ്ട്‌.....അന്തിക്കാട്ടാരന്റെ കള്ളുടുമുട്ടിക്കാൻ ആരും ആയിട്ടില്ല മോനേ...ഒകെ

3 Comments:

Blogger paarppidam said...

അതേ അക്കരത്തെ എം.എൽ.എ ടി.എൻ പ്രതാപേട്ടൻ ഉത്സാഹിച്ച്‌ ഉത്രാടത്തിന്റെ അന്ന് ബീവറേജും ബാറും അടപ്പിച്ചാലും അന്തിക്കാട്ടാർക്ക്‌ കള്ളുടി മുടങ്ങില്ലാട്ടോ........ഇമ്മക്ക്‌ ഇമ്മടെ സ്വന്തം ദേശീയപാനീയം..അതെ അന്തിക്കാടിന്റെ സ്വന്തം ചെത്തുകാർ ചെത്തിയിറക്കിയ നാടൻ കള്ള്‌....... അതേ വർത്താനം പറഞ്ഞിരിക്കാൻ നേരമില്ലാ ഗോപി ഒരു കുപ്പിയുമായി വരണുണ്ട്‌.....അന്തിക്കാട്ടാരന്റെ കള്ളുടുമുട്ടിക്കാൻ ആരും ആയിട്ടില്ല മോനേ...ഒകെ

Wednesday, September 02, 2009  
Blogger സുല്‍ |Sul said...

പ്രതാപേട്ടനെ കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതായല്ലൊ. ഒന്നു കണ്ടു കിട്ടിയിരുന്നെങ്കില്‍ രണ്ട് കൊടുക്കായിരുന്നു, ഷൈക് ഹാന്‍ഡേ :)

ഓണാശംസകള്‍ ഷ്ടാ.. കൊറച്ച് ഭാര്യാ സഖാവിനും കൊടുത്തൊ.
-സുല്‍

Wednesday, September 02, 2009  
Blogger Anil cheleri kumaran said...

ഹഹഹ. രസായി വിവരിച്ചു..

Friday, September 18, 2009  

Post a Comment

<< Home