എന്നാലും നീ ഇത് എന്നോട് ചെയ്യും എന്ന് കരുതിയില്ല.
ഒരു വാക്ക് ....ഒരു സൂചനയെങ്കിലും തന്നിരുന്നെങ്കില്‍.....അല്ല ഞാനാരാ അല്ലെ?
എനിക്ക് നല്ല വിഷമം തോന്നി....നീ എന്നോട് പറയാതെ ഇരിക്കും എന്ന് ഒരിക്കലും കരുതിയില്ല....
എങ്ങിനെ തോന്നി നിനക്ക് എന്നില്‍ നിന്നും ഇത് ഒളിച്ചുവെക്കുവാന്‍..........
ഇത്രയും വേഗം എല്ലാം മറന്നുവോ നീ......ഇത്രയും ക്രൂരമായി എങ്ങിനെ എന്നോട് പെരുമാറുവാന്‍ തോന്നി നിനക്ക്....
നിന്റെ ജീവിതത്തിലെ ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യം മറ്റുള്ളവര്‍ പറഞ്ഞറിയുന്നത് എത്രവിഷമം ഉണ്ടാക്കും എന്ന് അറിയാമോ?
അറിഞ്ഞപ്പോള്‍ നിന്നെ വിളിച്ചു പക്ഷെ എന്താ ചെയ്യ നിന്റെ ഫോണ്‍ എങ്ങ്‌ഗേജ്ഡ് ആയിരുന്നു.....
ഒത്തിരി നേരം ഞാന്‍ ശ്രമിച്ചു...ഒടുവില്‍ നിരാശയോടെ ഞാന്‍ തളര്‍ന്നുറങ്ങി.,,,
ഇതിനിടയില്‍ പലരും എന്നെ വിളിച്ചു ചോദിച്ചു നീ അറിഞ്ഞില്ലേ....അറിഞ്ഞില്ലേ എന്ന്...അതെന്റെ ഹൃദയത്തില്‍ ക്രൂരമ്പുകളായി കൊണ്ടു...
ആമുറിവിന്റെ നീറ്റല്‍ എന്റെ നെഞ്ചില്‍ ഒരു പുകച്ചിലായി...
എന്തുകൊണ്ട് നീ ഇത് എന്നില്‍ നിന്നും മറച്ചുവച്ചു എന്ന് എത്രയാലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല......
അല്ല ഈ ഡിജിറ്റല്‍ യുഗത്തിന്റെ പുത്തന്‍ ആഹ്ലാദങ്ങളില്‍ എന്നെ ഓര്‍ക്കുവാന്‍ എവിടെ അല്ലെ സമയം?
അതോ എന്നെ പോലെ ഉള്ളവരുമായുള്ള സൌഹൃദങ്ങള്‍ ഇപ്പോളത്തെ സ്റ്റാറ്റ്സിനു ചേരുന്നതാകില്ല എന്നുകരുതിയാണോ എന്നില്‍ നിന്നും ഇക്കാര്യം ഒളിപ്പിച്ചത്?
എന്തായാലും ഒന്നു നീ അറിയുക.....നീ എന്നെ അറിയിച്ചില്ലെങ്കിലും എങ്ങിനെ എങ്കിലും ഞാന്‍ അത് അറിയും.....
wish you a happy birth day...dear....
മറ്റുപലരും തങ്ങളുടെ ജന്മദിനം ചെറിയതോതില്‍ ആഘോഷിക്കുമ്പോള്‍ ലോകം മുഴുവന്‍ ഓര്‍ക്കുന്ന ഒരു ദിനം ലഭിക്കുന്നവര്‍ ഭാഗ്യമുള്ളവരാണ്.
ലോകത്ത് ഒരുപാട് സഹജന്മങ്ങള്‍ക്കൊപ്പം ആഹ്ലാദപൂര്‍വ്വം ആഘോഷിക്കുവാന്‍ അവസരം കിട്ടിയ അതും ഈ പ്രത്യേക ദിനം തന്നെ ലഭിച്ച താങ്കള്‍ ഭാഗ്യവാന്‍/ഭാഗ്യവതി തന്നെ.
ബുദ്ധിക്കനുസരിച്ച ഒരു ദിനം തന്നെ നിനക്ക് ജന്മദിനമായി ലഭിച്ചതില്‍ സത്യമായിട്ടും അയൂയ ഒട്ടും തോന്നുന്നില്ല. ഏതൊരു വിഡ്ഡിക്കും ഒരു ദിനം ഉണ്ടെന്ന് പറയാറുണ്ട് എന്നാല്‍
നിനന്റെ കാര്യത്തില്‍ ഏതൊരു വിഡിക്കും ഒരു ജന്മ ദിനം ഉണ്ട് എന്ന് തിരുത്തിയിരിക്കുന്നു.
ആഘോഷിക്കൂ ഓരോ ജന്മദിനവും, അഭിമാനത്തോടെ ഉറക്കേ പറയൂ യെസ് ഇന്ന് ജന്മദിനം ആണെന്ന്.....
സന്തോഷത്തിന്റെ പരമോന്നതിയില്‍ നില്‍ക്കുന്ന ഈ വേളയില്‍ എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍!!
2 Comments:
ആ ഒരു ദിനവും കാത്തിരിക്കുന്നു
വായിക്കുന്നുണ്ട് :)
Post a Comment
<< Home